നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടാണ് വേദി. ഞാന്‍ ബോംബെക്കു പോകുവാനായി എത്തിയതാണ്. ഉച്ചക്ക് 1.30 നുള്ള കിംങ്ഫിഷര്‍ എയര്‍ലൈന്‍സിലാണു യാത്ര. ഞാന്‍ ഒരു 11.30 ആയപ്പോള്‍ തന്നെ എയര്‍പോര്‍ട്ടില്‍ എത്തി. ചെക്ക് ഇന്‍ ചെയ്തതിനുശേഷം ഞാന്‍ ലോഞില്‍ (വായ് നോക്കി ? ) ഇരിക്കുകയാണ്. അപ്പോഴാണ് എന്തോ ഒരു അനൌണ്‍സ്മെന്റ് കേട്ടത്. പക്ഷെ എനിക്കത് ശ്രദ്ദിക്കാന്‍ പറ്റിയില്ല. അതിനുശേഷം തൊട്ടടുത്തിരിക്കുന്നയാള്‍ എന്നോട് കിംങ്ഫിഷറിലാണോ പോകുന്നതെന്നു ചോദിച്ചു. ഞാന്‍ അതെയെന്നും പറഞ്ഞു“ കിംങ്ഫിഷര്‍ രണ്ട് മണിക്കൂര്‍ ലേറ്റാ. അതിനാല്‍ കിംങ്ഫിഷറിന്റെ വക ലഞ്ച് എയര്‍പോര്‍ട്ട് ഹോട്ടലില്‍ അറേഞ്ച് ചെയ്തിട്ടുണ്ട്. അതാണിപ്പോള്‍ അനൌണ്‍സ് ചെയ്തത്. ഞാന്‍ ഹോട്ടലിലേക്കു പോവുകയാ. നിങ്ങള്‍ വരുന്നോ? ” , അയാള്‍ എന്നോട് ചോദിച്ചു . വീട്ടില്‍ നിന്നും മൂക്കുമുട്ടെ തട്ടിയിട്ടാണ് വന്നത്. എങ്കിലും ഓസിനു കിട്ടിയാല്‍ ആസിഡും കഴിക്കുന്ന ടീമായതുകൊണ്ട് നേരെ എയര്‍പോര്‍ട്ട് ഹോട്ടലിലേക്ക് വെച്ചുപിടിച്ചു. കിംങ്ഫിഷറിന്റെ വക ഭക്ഷണം എന്തിനു വെറുതെ കളയണം...ഏറ്റവും വിലകൂടിയ എന്തെങ്കിലും ഓര്‍ഡര്‍ ചെയ്യണമെന്നു മനസ്സില്‍ വിചാരിച്ചെങ്കിലും ഒട്ടും വിശപ്പില്ലാതിരുന്നതിനാല്‍ ഒരു ഫ്രൂട്ട് സലാഡില്‍ ഒതുക്കാമെന്നു വച്ചു. അങ്ങിനെ ഒരു ഫ്രൂട്ട് സലാഡിനു ഓര്‍ഡര്‍ കൊടുത്തു. 150 രൂപയാണു വില.പത്തുമിനിറ്റു കഴിഞ്ഞപ്പോള്‍ സാധനം എത്തി. ചെമ്പരത്തിപ്പൂവിന്റെ രണ്ടു ഇതളും, നാലു തുളസിയിലയും അതിന്റെ കൂടെ ഉണ്ടായിരുന്നു. ഞാന്‍ കഴിച്ചുതുടങ്ങിയപ്പോഴാണ് ഒരാള്‍ ഹോട്ടലില്‍ വന്നു കിംങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ ബോംബെക്കു പോകുന്ന ആരെങ്കുലുമുണ്ടോ എന്നു ചോദിച്ചത്. ഫ്ലൈറ്റ് ഉടനെ പുറപ്പെടുകയാണെന്നും അയാള്‍ പറഞ്ഞു.ഇതെന്തു കഥ... കുറച്ചു മുന്‍പല്ലേ ഫ്ലൈറ്റ് രണ്ടു മണിക്കൂര്‍ ലേറ്റാണെന്നു പറഞ്ഞത്. എന്നിട്ടിപ്പോള്‍...എന്തായിത്. ഞാന്‍ ചോദിച്ചു.“ചെന്നൈയിലേക്കു പോകുന്ന കിംങ്ഫിഷര്‍ ഫ്ലൈറ്റാ ലേറ്റ്. ബോംബെക്കുള്ളത് കൃത്യസമയത്തു തന്നെ..വേഗം വരൂ...” അയാള്‍ പറഞ്ഞു.ദൈവമേ...ഞാന്‍ പെട്ടെന്നു തന്നെ ബാഗ് എടുത്തു നടക്കാന്‍ തുടങ്ങിയപ്പോഴാണ് ഹോട്ടലിലെ ഒരു ജീവനക്കാരന്‍ എന്നോട് ഫ്രൂട്ട് സലാഡിന്റെ കാശ് കൊടുക്കാന്‍ പറഞ്ഞു..“കാശോ? എന്തു കാശ്... ഇതു എയര്‍ലൈന്‍സുകാര്‍ ഏര്‍പ്പാടാക്കിയ ഭക്ഷണം അല്ലെ.. ഞാന്‍ എന്തിനു കാശുതരണം ?” ഞാന്‍ ചോദിച്ചു..
“ ചെന്നൈയിലേക്കു പോകുന്ന യാത്രക്കാര്‍ക്കു വേണ്ടിയാണു എയര്‍ലൈന്‍സുകാര്‍ ഭക്ഷണം ഏര്‍പ്പാടാക്കിയത്. അല്ലാതെ ബോംബെക്കു പോകുന്നവര്‍ക്കല്ല”. അയാള്‍ മറിപടി പറഞ്ഞു.തര്‍ക്കിച്ചു നില്‍ക്കാന്‍ സമയമില്ല... വേഗം തന്നെ 150 രൂപയെടുത്ത് ബില്ലു പേ ചെയ്തു. എന്റെ ദൈവമേ... 150 രൂപക്ക് ഫ്രൂട്ട് സലാഡ്. എന്റെ ഉള്ളൂ പിടഞ്ഞു...ഞാന്‍ പതുക്കെ ഫ്രൂട്ട് സലാഡ് ഇരിക്കുന്ന പാത്രത്തിലേക്കു നോക്കി. അതില്‍ ഉണ്ടായിരുന്ന ചെമ്പരത്തിപൂവിന്റെ ഇതള്‍ അപ്പോള്‍ എന്റെ ചെവിയിലാണിരിക്കുന്നതെന്നു എനിക്കു തോന്നി.
Friday, April 27, 2007
Subscribe to:
Post Comments (Atom)
6 comments:
ഹഹ,
അവസാനത്തെ തോന്നല്‍ ഏതായാലും കൊള്ളാം..;)
hahaha............
alla chemparathy poovu enthina vilampiyathu ennu manasil ayilla......angane valla erppadum?
hmmmm....
allay kanadapollay avarku manasil ayyi enthannu vilambaday ennu...
ethu kalakki.. ninakku sarikkum oru bhaaviyundu... Last line enikkere eshtapettu..
ഹ ഹ
എടുത്തു ചെവിയില്‍ ചൂടി പോവാരുന്നില്ലേ.
ഇനി മുതല്‍ ഓസിനെന്നു കേട്ടാല്‍ അസിഡ് കഴിച്ചാലും ഫ്രൂട്ട് സലാഡ് കഴിക്കല്ലേ.
:-)
Post a Comment