Wednesday, May 7, 2008

ഇഷ്ടമാണെനിക്ക്

കോളേജില്‍ പഠിക്കുന്ന കാലം. പക്ഷേ സംഭവം നടക്കുന്നത് കോളേജിലല്ല. നമ്മുടെ സ്വന്തം സ്ഥലത്തു തന്നെ. ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ കാമുകിമാരുണ്ടായിരുന്നത് മനോജ് എന്ന സുഹൃത്തിനായിരുന്നു. നന്നായി മിമിക്രിയും തെറ്റില്ലാതെ പാട്ടുപാടുകയും ചെയ്യുന്ന അവനു കാമുകിമാര്‍ക്ക് ഒരു പഞ്ഞവുമുന്ടാകില്ല എന്നു ഞങ്ങളും കരുതി.പക്ഷേ അവന്റെ ആ ലൈനുകളില്‍ നിന്ന് ഔട്ട് ഗോയിങ്ങ് കാളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ഒരു ഇന്‍‌കമിംഗ് കോളുപോലും ആ ലൈനിലൂടി ഒഴുകിയെത്തിയില്ലെന്നതും അവനുമാത്രമറിയാവുന്ന ഒരു ദു:ഖ സത്യം മാത്രമായിരുന്നു.

ഇവന്‍ എന്നും കോളേജ് വിട്ടു വന്നാല്‍ അവന്റെ ലൈനുകളെക്കുറിച്ചു പറയാനെ നേരമുള്ളൂ..അവനു കിട്ടിയ പ്രണയലേഖനങ്ങളെക്കുറിച്ചും അവന്‍ കൊടുത്ത പ്രണയലേഖനങ്ങളെക്കുറിച്ചും അവന്‍ വാചാലനാകും. അ(ഇ)ന്നുവരെ ആരില്‍നിന്നും ഒരു പ്രണയലേഖനം പോലും കിട്ടാതിരുന്ന ഞങ്ങള്‍ക്ക് ഇതെല്ലാം കേട്ട് അവനോട് അസൂയ മൂത്തു.

അവന്‍ പറയുന്നതെല്ലാം സത്യമാണോയെന്നു ഞങ്ങള്‍ക്ക് ഒരു സംശയം ഇല്ലാതിരുന്നില്ല. ഇങ്ങിനെ അസൂയ മൂത്തപ്പോള്‍ നമ്മുടെ പ്രണയനായകനിട്ട് ഒരു പണി കൊടുക്കാന്‍ ഞാനും എന്റെ സുഹൃത്ത് സജീവനും കൂടി തീരുമാനിച്ചു.അങ്ങിനെ ഞാനും സജീവനും കൂടി ഇരുന്നു ഒരു പ്രണയലേഖനം എഴുതി ഉണ്ടാക്കി. പിന്നീട് അതു ഒരു ഇന്‍ലന്‍ഡിലേക്ക് ഞാന്‍ പകര്‍ത്തി എഴുതി. കാര്‍ബണ്‍കോപ്പി വെച്ചാണ് ഇതു എഴുതിയത്. നമ്മുടെ കാമുകനെ അവസാനം ഈ കാര്‍ബണ്‍ കോപ്പി തെളിവായി കാണിക്കണമല്ലോ... പ്രസ്തുത പ്രണയലേഖനം ഏതാണ്ട് ഇതുപോലെയായിരുന്നു.

“ പ്രിയപ്പെട്ട മനോജിന്.
നേരിട്ട് പറയാനൊരു മടി.
അതുകൊണ്ടാണ് ഈ കത്തിലാക്കിയത്
ഇഷ്ടമാണ് മനോജിന്റെ മിമിക്രിയും, പാട്ടും
പിന്നെ.... പിന്നെ മനോജിനേയും
എനിക്കു ഒന്നു സംസാരിക്കണം.
ഈ ശനിയാഴ്ച 10 മണിക്ക് കൊടുങ്ങല്ലൂരില്‍ ----------- സ്ഥലത്ത് വരണം
എന്നു----------- “

ഈ ലൌ ലെറ്റര്‍ കോണത്തുക്കുന്ന് പോസ്റ്റ് ഓഫീസില്‍നിന്നും ഞാന്‍ പോസ്റ്റ് ചെയ്തു.രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഗെഡിക്ക് കത്തു കിട്ടി. അന്നു വൈകുന്നേരം മനോജ് ഞങ്ങളോട് കാര്യം പറഞ്ഞു.
“ ഡാ മക്കളെ... എനിക്കിന്നൊരു ലൌ ലെറ്റര്‍ കിട്ടിയെടാ.. നമ്മുടെ ലവളില്ലേ... അവളുടെ..ഞാന്‍ അവളെ കുറച്ചു നാളായി നോട്ടമിട്ടു നടക്കുകയായിരുന്നു.പക്ഷേ ഇത്ര വേഗം വളയുമെന്നു ഞാന്‍ വിചാരിച്ചില്ല.”

ഇതും പറഞ്ഞ് അവന്‍ കത്ത് ഞങ്ങളെ കാണിച്ചു. (ഞാനും സജീവനും ചേര്‍ന്നാണ് ഈ സംഗതി ഒപ്പിച്ചതെന്നു മറ്റൊരാള്‍ക്കും അറിയില്ലായിരുന്നു.)ഞാന്‍ ലെറ്റര്‍ വാങ്ങി ആദ്യമായി കാണുന്നതുപോലെ നോക്കി വായിച്ചു. എന്നിട്ടു പറഞ്ഞു.

“ഡാ മോനെ... ഇതു അവളൊന്നും എഴുതിയതാവില്ല. നിന്നെയാരെങ്കിലും പറ്റിക്കാന്‍ എഴുതിയതാകും. മാത്രമല്ല അവളൊന്നും അങ്ങിനെ വളയുന്ന ടൈപ്പും അല്ല.”
ഇതു കേട്ടപ്പോള്‍ നമ്മുടെ കാമുകന് എന്നോട് കലിപ്പായി

“പോടാ പോടാ... ഇതു അവള്‍ തന്നെ എഴുതിയതാ.. എനിക്കുറപ്പാ. നീ കൈയ്യക്ഷരം നോക്ക് . ഇതു ഒരു പെണ്‍കുട്ടിയുടെ കൈയ്യക്ഷരം തന്നെ (ഞാന്‍ ഞെട്ടി). ഡാ.. അസൂയ പാടില്ല. ഒന്നു സ്വന്തമാക്കി അഭിമാനിക്കാന്‍ നോക്കൂ... അല്ലേലും നിനക്കൊന്നും ഇത് പറഞ്ഞിട്ടില്ല”

“നിനക്ക് അത്രക്ക് ഉറപ്പാണേല്‍ നീ ശനിയാഴ്ച പോയി അവളോട് സംസാരിക്കൂ.. കൂട്ടിന്‍ വേണേല്‍ ഞാനും വരാം” ഞാന്‍ പറഞ്ഞു.

“എനിക്ക് ഒരാളുടേയും കൂട്ട് വേണ്ടാ.മാത്രമല്ല ഞങ്ങള്‍ക്ക് പലതും പറയാനുണ്ടാകും. അതോണ്ട് നീ വരണ്ട മോനെ . ഞാന്‍ ഒറ്റക്ക് പൊയ്ക്കോളാം”
“ശരി . ഞാന്‍ വരുന്നില്ല. നീ ഒറ്റക്ക് തന്നെ പൊയ്ക്കോ..”. അങ്ങിനെ ശനിയാഴ്ച വന്നെത്തി.10 മണിക്കാണല്ലോ കൂടികാഴ്ച. ഞാനും സജീവനും കൂടി ഏകദേശം ഒരു 10 മണിയായപ്പോല്‍ മനോജിന്റെ വീട്ടിലെത്തി. കക്ഷി പോയോ എന്നറിയണമല്ലോ.
“മനോജില്ലേ ...? “ മനോജിന്റെ അമ്മയോട് ഞാന്‍ ചോദിച്ചു.
“അവന്‍ ഒരു 9 മണിയായപ്പോള്‍ ഒരു കൂട്ടുകാരന്റെ വീട്ടില്‍ പോണമെന്നും പറഞ്ഞു ഇറങ്ങിയതാ..“മനോജിന്റെ അമ്മ പറഞ്ഞു.
അപ്പോള്‍ സംഗതി ഏറ്റു. ഞങ്ങള്‍ അന്നു വൈകുന്നേരമാകാന്‍ കാത്തിരുന്നു. ഒരു 7 മണിയോടെ നമ്മുടെ അവശ കാമുകന്‍ എത്തി.
“ഡാ.. എന്തായി ..എന്തായി.. അവള്‍ വന്നോ? എന്തു പറഞ്ഞു? “എല്ലാവരും അവന്റെ മേല്‍ ചാടി വീണു.

“ഹോ... ഒന്നും പറയണ്ട മക്കളെ... ഇന്നൊരു സുദിനമായിരുന്നു മോനെ... അവള്‍ക്ക് എന്നോട് ഇത്ര ഇഷ്ടമാണെന്നു ഞാനൊരിക്കലും വിചാരിച്ചില്ല. അവള്‍ പറയാ.. എന്നെ സ്ക്കൂളില്‍ പഠിക്കുമ്പോള്‍ തൊട്ട് അവള്‍ക്ക് ഇഷ്ടമാണെന്ന്. അവളുടെ ഒരു ഫോട്ടോയും തന്നു. പക്ഷേ അതു ഞാന്‍ കാണിച്ചു തരില്ല.”

ഇനി വിട്ടു കൊടുത്താല്‍ പറ്റില്ല. ഇവന്‍ ഓവറാക്കും ഞാന്‍ സജീവനോട് പറഞ്ഞു. ഞാന്‍ പോക്കറ്റില്‍ നിന്നും കത്തിന്റെ കാര്‍ബണ്‍ കോപ്പി പുറത്തെടുത്തു. എന്നിട്ട് എല്ലാവര്‍ക്കും കാണിച്ചു കൊടുത്തു. ഇതുകണ്ട കാമുകന്‍ ഞെട്ടി. അവന്‍ വീണ്ടും അവശകാമുകനായി.ഗായകനായ കാമുകന്‍ അവിടെ ഒരു ഭരണിപ്പാട്ടും നടത്തിയിട്ടാണ് അന്ന് വീട്ടിലേക്ക് പോയത്
ഇതൊരു പഴയ വീഞ്ഞാ.പൊടിപിടിച്ചുകിടന്ന ഈ ബ്ലൊഗൊന്നു പൊടിതട്ടിയെടുക്കാന്‍ പറ്റോന്ന് നോക്കട്ടെ

36 comments:

പൈങ്ങോടന്‍ said...

പ്രിയപ്പെട്ട മനോജിന്.
നേരിട്ട് പറയാനൊരു മടി.
അതുകൊണ്ടാണ് ഈ കത്തിലാക്കിയത്
ഇഷ്ടമാണ് മനോജിന്റെ മിമിക്രിയും, പാട്ടും
പിന്നെ.... പിന്നെ മനോജിനേയും

കുറ്റ്യാടിക്കാരന്‍ said...

ബൂലോഗത്ത് ഇത് പ്രേമലേഖനങ്ങളുടെ സീസണാണോ?
ആദ്യം നന്ദകുമാറിന്റെ വക, പിന്നെ നിരക്ഷരന്റെ വക, ഇപ്പോള്‍ പൈങ്ങോടന്റെയും...

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഈ പ്രണയം പ്രണയ ലേഖനമൊക്കെ ഞങ്ങള്‍
ഇങ്ങനെ എഴുതി കൊണ്ടിരിക്കുകയാണ് ഞാന്‍ ദുബായില്‍ ഒരു പ്രണയകാലത്ത് എന്ന് ചരിത്ര സംഭവുമായിട്ടാണ് ഇപ്പോ നീങ്ങുന്നത്

നാടന്‍ said...

പാവം മനോജ്‌. പാവം പാവം രാജകുമാരന്‍

ജിഹേഷ് said...

ക്രൂരാ..പൈങ്ങോടാ..

നിരക്ഷരന്‍ said...

ഇതെന്താ പ്രേമലേഖനങ്ങളുടെ സീസണാണോ ബൂലോകത്തിപ്പോള്‍. നന്ദകുമാറിന്റെ ഒരു കിടിലന്‍ പ്രേമലേഖനം അരങ്ങ് തകര്‍ക്കുന്നു. ഞാനും പൂശി ഒരെണ്ണം .

എല്ലാവര്‍ക്കും കോളേജില്‍ പഠിക്കുന്ന കാലത്ത് ഇതൊക്കെത്തന്നെയാണ് പണി അല്ലേ ?

ഇത് നന്നായി കേട്ടോ ?

lakshmy said...

ഈ പ്രേമലേഖനം രസമായി

My......C..R..A..C..K........Words said...

mosamaayippoyi

Kichu & Chinnu | കിച്ചു & ചിന്നു said...

:) ....
പ്രണയലേഖനം എങ്ങിനെ എഴുതണം, കോളേജ് കുമാരനല്ലേ , ഞാനൊരു കോളേജ് കുമാരനല്ലേ :)

പിരിക്കുട്ടി said...

hmmmmm
bhagya vaan thanne manojj

enikkonnum oru love letr polum kittyilla
ee nootandil evidanna oru love letter
enthayalum kollam pani koduthathu
avan mathramayi angine sugikkendaaa

pinne kodungalluril evidaa ee manoj?

പിരിക്കുട്ടി said...

pinne pingodan south africayil ano?
ente friend oru abhilashine etho locals kidnapp cheythu?
valla vivaravum kittukayanel onnu parayane?

നന്ദകുമാര്‍ said...

പൈങ്ങോട്ടിലെ അറുമുഖേട്ടന്റെ ഷാപ്പിലെ കള്ളു പോലെ..പഴയ പോസ്റ്റ് പുതിയ പോസ്റ്റാക്കി..ലഹരി കൂടിയിട്ടൂല്ലാ കുറഞ്ഞിട്ടൂലാ..

മനോജ് ബോംബെയിലേക്ക് പോയ തക്കം നോക്കി വീണ്ടും പോസ്റ്റിയതാണല്ലേടാ..ഇനീം ഇടികിട്ടില്ലല്ലോ ല്ലേ :-)

പിന്നെ ഇടക്കെന്തോ പറഞ്ഞിട്ടുണ്ടല്ലോ ഇന്നു വരെ(അന്നും) ഒരു ലേഖനം പോലും തന്നില്ലാന്നൊ കിട്ടില്ലാന്നോ എന്തൊ എന്തുട്ടോ..!! ങും..ങും..ആയിക്കോട്ടെ..ഞാനൊന്നും പറയണൂല്യ..ചോയിക്കുണൂല്യാ..

അപ്പോ നമ്മുടെ തറവാട് അടിച്ചുവാരി വൃത്തിയാക്കി വീണ്ടും താമസം തുടങ്ങല്ലേ??

മുസാഫിര്‍ said...

ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ല.നിത്യകന്യകയായ ആലക്കത്തറമുത്തി പോലും കോപിക്കും (ചുമ്മാ പറഞ്ഞ്ഞതാ പൈങോടാ )
അനുഭവം രസമായി.ദുബാ‍യില്‍ വേറൊരു ഒരാളുടെ പാട്ട് ശല്യം സഹിക്കാതെ ഞങ്ങളും ഇങ്ങനെ ചെയ്തിട്ടുണ്ട്.

ശ്രീ said...

ഹ ഹ. പാവം കാമുകന്‍!
:)

തസ്കരവീരന്‍ said...

ഹ ഹ ഹ...
കലക്കന്‍ സംഭവം, കേട്ടോ...
ഇതു ഈയിടെ ഞാന്‍ ബൂലോഗത്തില്‍ വായിക്കുന്ന മൂന്നാമത്തെ ലവ് ലെറ്റര്‍!(നന്ദു, നിരക്ഷരന്‍ ഇവര്‍ക്ക്‌ ശേഷം)
സംഗതി കിടിലം.

മലയാ‍ളി said...

ങേ!

നന്ദകുമാര്‍ said...

മുസാഫിറിന്റെ കമന്റ് കലക്കി !
“ആലക്കത്തറമുത്തി..” ഹഹഹ...
നാടോര്‍മ്മിപ്പിച്ചു.

Anonymous said...

hai pyngoda,
i am also from Pyngode.i know Sreekumar chetan,Remesh chetan...P.D.D.P Society...and all the things that u mentioned here...except u...

പൈങ്ങോടന്‍ said...

പക്ഷേ അനോണി, നിങ്ങളാരാണെന്ന് എനിക്കു മനസ്സിലായി. ഇപ്പോ ഈ കമന്റ് എവിടുന്നാ ഇട്ടതെന്ന കാര്യമുള്‍പ്പെടെ :)

Anonymous said...

number kayilirikkatte ashaane...chunayudenkil para aaranennu.....

Anonymous said...

pyngodan chetta,
Hope Mani chechi is doing well..what abt Manju...chetan paranjillenkilum aale pidikitti...ketto

Kichu $ Chinnu | കിച്ചു $ ചിന്നു said...
This comment has been removed by the author.
Kichu $ Chinnu | കിച്ചു $ ചിന്നു said...

മുസാഫിറിന്റെ കമന്റ് കലക്കി :)

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

ഗഡീ കലക്കീട്ട് ഉണ്ടിഷ്ടാ‍ാ....

മാറുന്ന മലയാളി said...

പാവം മനോജ്............ദുഷ്ടന്മാരെ നിങ്ങളോട് ദൈവം ചോദിച്ചോളും.....:)

നരിക്കുന്നൻ said...

പാവം കാമുകൻ.

പെണ്‍കൊടി said...

പഴയ വീഞ്ഞാണെങ്കിലും‌ പൈങ്ങോടന്റെ കുപ്പിയിലാണല്ലോ...
വീണ്ടും കാണാം‌..

-പെണ്‍കൊടി...

ചെറിയനാടന്‍ said...

അതു ശരി, അപ്പോൾ കാപ്പിരികളുടെ നാട്ടിൽ എനിക്കുമൊരെതിരളിയോ?! എവിടെ മച്ചാ..??

എന്റെ പോസ്റ്റിലിട്ട കമന്റുകണ്ടു.ദിവസം ഒന്നെന്നു വച്ചു കേറ്റിയാലും നാലഞ്ചുമാസത്തേക്കുള്ള വകുപ്പുള്ളതിനാലും തുടക്കക്കാരനെന്ന നിലയിൽ ആവേശം മൂത്തതിനാലുമാണ് ഇടതടവില്ലാതെ അപ്‌ലോഡിക്കൊണ്ടിരുന്നത്. ഏതായാലും മച്ചാന്റെ അഭ്യർത്ഥനമാനിച്ച് അത് ആഴ്ചയിൽ ഒന്നാക്കാൻ തീരുമാനിച്ചിരിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.

എഴുത്ത് ഇഷ്ടമായി. വളരെ നന്നായിരിക്കുന്നു.

ഗൗരിനാഥന്‍ said...

പാവം പാവം മനോജ്‌

താരകൻ said...

രസമായി വായിച്ചു.‘നിരാശാകാമുകൻ‘ ഇതുവായിച്ചാൽ വീണ്ടുംഗാനലോലനാവില്ലെ?

Sujith Panikar said...

കലക്കീട്ടുണ്ട്...എന്നാലും പാവം നമ്മുടെ മനോജ്‌ .....
കലക്കീട്ടുണ്ട്...
ഹൃദയപൂര്‍വ്വം

Murali Nair I മുരളി നായര്‍ said...

പ്രണയലേഖനങ്ങളുടെ പൂക്കാലം...
എന്തായാലും സംഭവം കലക്കി...
കിടിലന്‍..

Sureshkumar Punjhayil said...

Kathayum ishttamaayi..!

Manoharam, Ashamsakal...!!!

ഉമേഷ്‌ പിലിക്കൊട് said...

:-)

കുമാരന്‍ | kumaran said...

ഇവിടെ വരാനൊത്തിരി വൈകി. എങ്കിലും കമന്റാതിരിക്കാന്‍ വയ്യ. ഇതു പോലെ ഞങ്ങളുമൊരു കൂട്ടുകാരനെ ഇട്ട് വട്ടം കറക്കിയിട്ടുണ്ട്. അവനോടെ വളരെ കാലം കഴിഞ്ഞാണ് സംഗതി പറഞ്ഞ് കൊടുത്തത്.

Sirjan said...

ee pani njangalkkum undayirunnu
:P